അമിത രക്തസമ്മര്‍ദത്തെയും ഹൃദ്രോഗത്തെയും പ്രതിരോധിക്കാം ഡാഷ് ഡയറ്റിലൂടെ

single-img
24 January 2020

അരോഗ്യം സംരക്ഷിക്കാന്‍ വ്യായാമം മാത്രം പോര, നല്ല ഭക്ഷണ ശീലവും ആവശ്യമാണ്. ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കിക്കൊണ്ടുള്ള ആഹാരക്രമമാണ് ഡാഷ് ഡയറ്റ്
(​D​i​e​t​a​r​y​ ​A​p​p​r​o​a​c​h​ ​t​o​ ​S​t​o​p​ ​h​y​p​e​r​t​e​n​s​i​o​n​ ​-​ ​D​A​S​H​)​ .

പ​ഴ​ങ്ങ​ൾ,​ ​ധാ​ന്യ​ങ്ങ​ൾ,​ ​പ​ച്ച​ക്ക​റി​ക​ൾ,​ ​കൊ​ഴു​പ്പ് ​കു​റ​ഞ്ഞ​ ​പാ​ലും​ ​പാ​ലു​ത്പ​ന്ന​ങ്ങ​ളും​,​ ​മ​ത്സ്യം,​ ​കൊ​ഴു​പ്പ് ​കു​റ​ഞ്ഞ​ ​മാം​സം,​ ​ന​ട്​സ് ​എ​ന്നി​വ​യാ​ണ് ​ഡാ​ഷ് ​ഡ​യ​റ്റി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്ന​ത്. ഡാ​ഷ് ​ഡ​യ​റ്റി​ൽ​ ​മ​ധു​രം​ ​ഉ​പ​യോ​ഗി​ക്കി​ല്ല.​ ​ഉ​പ്പ്,​ ​റെ​ഡ് ​മീ​റ്റ് ,​ ​കൊ​ഴു​പ്പ് ​എ​ന്നി​വ​യ്‌​ക്കെ​ല്ലാം​ ​നി​യ​ന്ത്ര​ണം​ ​ഉ​ണ്ട്.​

ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായകമാണ് ഡാഷ് ഡയറ്റ്. മാത്രമല്ല കാ​ൻ​സ​ർ​,​ ​പ്ര​മേ​ഹം​,​ ​മെ​റ്റ​ബോ​ളി​ക് ​സി​ൻ​ഡ്രോം 
എ​ന്നി​വയെയും ഫലപ്രദമായി പ്രതിരോധിക്കുന്നു. വിദഗ്ധനായ ഒരു ഡയറ്റീഷ്യന്റെ ഉപദേശപ്രകാരം വേണം ഡാഷ് ഡയറ്റ് തെരഞ്ഞെടുക്കാന്‍. രോ​ഗ​ങ്ങ​ളു​ള്ള​വ​രും​ ​മ​രു​ന്നു​ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും​ ​ഒ​രി​ക്ക​ലും​ ​സ്വ​ന്തം​ ​ഇ​ഷ്ട​മ​നു​സ​രി​ച്ച് ​ഡ​യ​റ്റു​ക​ൾ​ ​പ​രീ​ക്ഷി​ക്ക​രു​ത്.​ ​