സര്‍ക്കാര്‍ പദ്ധതികള്‍ക്ക് സ്വകാര്യ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാവാതെ കര്‍ണാടകത്തിലെ ജനങ്ങള്‍

single-img
22 January 2020

സര്‍ക്കാര്‍ ജനങ്ങൾക്കായി ഒരുക്കുന്ന വിവിധ പദ്ധതികള്‍ക്ക് വേണ്ടി വിവര ശേഖരണത്തിന് സ്വകാര്യ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാവാതെ കര്‍ണാടകത്തിലെ ജനങ്ങള്‍. കർണാടകയുടെ വിവിധ ഭാഗങ്ങളിലായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമങ്ങളായ പൗരത്വ നിയമവും എന്‍ആര്‍സിയും നടപ്പിലാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ വിവരം ശേഖരിക്കുന്നതെന്ന് കരുതിയാണ് ജനങ്ങള്‍ നിസ്സഹകരിക്കുന്നത്.

ജനങ്ങൾ സഹകരിക്കാതെ വന്നതോടെ സംസ്ഥാന ധനവകുപ്പ് ജില്ലാ തലത്തിലെ ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. സർക്കാരിന്റെ ക്ഷേമപദ്ധതികള്‍ക്ക് വേണ്ടിയാണ് വിവരം ചോദിക്കുന്നതെങ്കിലും എന്‍ആര്‍സി, പൗരത്വ പട്ടിക എന്നിവയ്ക്ക് വേണ്ടിയാണെന്ന് കരുതി വിവരശേഖരണം നടക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.