ലോക ജനാധിപത്യ സൂചിക; ഇന്ത്യ 51-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

single-img
22 January 2020

ലോകരാജ്യങ്ങളിലെ വാര്‍ഷിക ജനാധിപത്യ സൂചികയില്‍ 51-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ. ഇന്ന്ഇ ക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ് പുറത്തു വിട്ട പട്ടികയിലാണ് ഇന്ത്യ 51-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പ്രകടനമാണ് ഇന്ത്യയുടേതെന്ന് ഇതിനെ സംബന്ധിച്ച് രാമചന്ദ്ര ഗുഹ ട്വിറ്ററില്‍ പ്രതികരിച്ചു.

ജനങ്ങളുടെ പൗരസ്വാതന്ത്ര്യത്തിന്റെ തകര്‍ച്ച മൂലമാണ് ഇന്ത്യ പിറകിലോട്ട് പോയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. തെരഞ്ഞെടുപ്പ് , ബഹുസ്വരത്വം, പൗര സ്വാതന്ത്രം, സര്‍ക്കാറിന്റെ പ്രവര്‍ത്തനം, രാഷ്ട്രീയ പങ്കാളിത്തം, രാഷ്ട്രീയ സംസ്‌കാരം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് സൂചിക കണക്കാക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ പത്ത് സ്ഥാനം താഴേക്കാണ് ജനാധിപത്യ പട്ടിക പ്രകാരം ഇന്ത്യ പോയിരിക്കുന്നത്. സൂചികയില്‍ 2017 ല്‍ 42 ഉം 2018 ല്‍ 41 ഉംആയിരുന്നു ഇന്ത്യയുടെ സ്ഥാനം.