കോൺഗ്രസിന്റെ പേര് മുസ്‍ലിം ലീഗ് കോൺഗ്രസ് എന്നാക്കണം: ബിജെപി വക്താവ് സംബിത് പത്ര

single-img
22 January 2020

ഇന്ത്യയിൽ കോൺഗ്രസിന്റെ പേര് മുസ്‍ലിം ലീഗ് കോൺഗ്രസ് എന്നാക്കണമെന്ന് ബിജെപി വക്താവ് സംബിത് പത്ര. കോൺഗ്രസ് തങ്ങളുടെ നേതൃത്വത്തിൽ പ്രതിപക്ഷവുമായി ചേർന്ന് മുസ്‍ലിം സമുദായത്തെ പ്രീണിപ്പിക്കാൻ ഹിന്ദുക്കളെ അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഏതാനും ദിവസങ്ങളായി കോൺഗ്രസ് നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ ആ തരത്തിലുള്ളതാണ്.

അതിന്റെ ഉദാഹരണമാണ് മുസ്‍ലിങ്ങളുടെ ആഗ്രഹപ്രകാരമാണ് മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കിയതെന്ന് കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ പറഞ്ഞത്. അതുപോലെ തന്നെ 2017ൽ കേരളത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് പരസ്യമായി പശുവിനെ അറുത്ത് മാംസം വിതരണം ചെയ്തു. കഴിഞ്ഞ വർഷം രാഹുൽഗാന്ധി കോൺഗ്രസ് മുസ്‍ലിങ്ങളുടെ പാർട്ടിയാണെന്നു പറഞ്ഞതായും സംബിത് പത്ര പറഞ്ഞു.