ബാഗ്ദാദില്‍ യുഎസ് എംബസിക്കു നേരെ റോക്കറ്റ് ആക്രമണം

single-img
21 January 2020

ബാഗ്ദാദ്: ഇറാഖില്‍ വീണ്ടും റോക്കറ്റ് ആക്രമണം. ബാഗ്ദാദിലെ യുപഎസ് എംബസിക്ക് നേരെയാണ് ഇത്തവണ ആക്രമണം നടന്നത്. അതി സുരക്ഷാ മേഖലയായ ഗ്രീന്‍സോണിലാണ് എംബസി സ്ഥിതി ചെയ്യുന്നത്. മൂന്നു റോക്കറ്റുകളാണ് പ്രദേശത്ത് പതിച്ചത്. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേ സമയം ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു. ബാഗ്ദാദിന് സമീപമുള്ള സഫറാനിയ ജില്ലയില്‍ നിന്നാ ണ് റോക്കറ്റുകള്‍ തൊടുത്തിട്ടുള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്ന ത്. ഒരാഴ്ച മുമ്പ് സമാനമായ രീതിയില്‍ രണ്ട് റോക്കറ്റ് ആക്രമണങ്ങള്‍ അമേരിക്കന്‍ എംബസിക്കു നേരെ നടന്നിരുന്നു.