ബിസിസിഐ തയ്യാറാക്കിയ വാര്‍ഷിക കരാറില്‍ നിന്ന് എംഎസ് ധോണി പുറത്ത്‌

single-img
16 January 2020

ബിസിസിഐ തയ്യാറാക്കിയ വാര്‍ഷിക കരാറില്‍ നിന്ന് എംഎസ് ധോണി പുറത്തായി. 2019 വരെ ബിസിസിഐയുടെ കളിക്കാര്‍ക്കു വേണ്ടിയുള്ള വാര്‍ഷിക കരാറിലെ അഞ്ചുകോടി രൂപ ലഭിക്കുന്ന ഗ്രെഡ് എ ലിസ്റ്റിലായിരുന്നു ധോണിയുടെ സ്ഥാനം. പക്ഷെ ഇത്തവണബിസിസിഐയുടെ നാല് പട്ടികയിലും ധോണിയില്ല.

അതേസമയം വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് ഗ്രെഡ് എ + കരാറാണുള്ളത്. നിലവിൽ 27 താരങ്ങളാണ് യുടെ വാര്‍ഷിക കരാര്‍ പട്ടികയിലുള്ളത്. കഴിഞ്ഞ വർഷം നടന്ന ലോകകപ്പിന് ശേഷം ധോണി മറ്റ് മത്സരങ്ങള്‍ക്കൊന്നും എത്താതിരുന്നതാണ് പുതിയ വര്‍ഷത്തെ കരാറില്‍ നിന്നും ധോണിയെ ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന.

നിലവിൽ ക്രിക്കറ്റിൽ നിന്നും അവധിയില്‍ പ്രവേശിച്ചിരിക്കുന്ന ധോണി ക്രിക്കറ്റ് രംഗത്തെ ഭാവിപരിപാടികളെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇതുവരെയും നല്‍കിയിട്ടില്ല.