പാക് പ്രധാനമന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിക്കും

single-img
16 January 2020

ദില്ലി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലേക്ക് ക്ഷണിക്കും. ഈ വര്‍ഷാവസാനം ദില്ലിയില്‍ നടക്കുന്ന ഷാംഗ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ മീറ്റിംഗില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ക്ഷണം. ഔദ്യോഗിക ക്ഷണം എത്രയും പെട്ടെന്നു തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാറിനോട് എസ് സി ഒയിലേക്ക് പാകിസ്ഥാനെ ക്ഷണിക്കുമോ എന്ന ചോദ്യത്തിന് എട്ടു രാജ്യങ്ങളെയും നാല് നിരീക്ഷകരെയും ക്ഷണിക്കുമെന്നായിരുന്നു മറുപടി. ചൈന, കസാഖ് സ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, താജികിസ്ഥാന്‍, ഉസ്‌ബെകിസ്ഥാന്‍, ഇന്ത്യ, പാകിസ്ഥാന്‍ എന്നിവയാണ് എട്ടു രാജ്യങ്ങള്‍.
അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ബെലാറസ്, മംഗോളിയ എന്നിവയാണ് നിരീക്ഷകരായ നാല് രാജ്യങ്ങള്‍.