ജനാധിപത്യം അതിന്റെ സമഗ്രതയോടെ രാജ്യത്ത് പുലരാൻ സാധ്യമായ എല്ലാ മാർഗങ്ങളും തേടും: മുഖ്യമന്ത്രി

single-img
14 January 2020

രാജ്യത്ത് ജനാധിപത്യം അതിന്റെ സമഗ്രതയോടെ പുലരാൻ സാധ്യമായ എല്ലാ മാർഗങ്ങളും തേടുമെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ കേന്ദ്ര സർക്കാരിന്റെ പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സ്യൂട്ട് ഭരണഘടനയുടെ പരിധിയിൽ നിന്നുകൊണ്ട് തന്നെ പൗരാവകാശങ്ങൾ സംരക്ഷിക്കാനുള്ള ഇടപെടലിന്റെ ഭാഗമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ മതനിരപേക്ഷത ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണ്. അതിൽ നിന്നും വ്യതിചലിക്കുന്ന രീതി ഭരണഘടനയുടെ അടിത്തറ തോണ്ടുന്നതിന് സമമാണ്. തെറ്റായ ഈ നിയമം നടപ്പാക്കില്ല എന്ന തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണ് കേരളം. അതേപോലെ തന്നെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയാണ് ആദ്യം പ്രമേയം പാസാക്കിയത്. ഭരണഘടനയെ മാനിക്കുന്ന മുഖ്യമന്ത്രിമാരോട് സമാനമായ ഇടപെടൽ നടത്താൻ അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.