ജുമാമസ്ജിദ് പാകിസ്ഥാനിലല്ല; പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധം മൗലികാവകാശം: ഡല്‍ഹി ഹൈക്കോടതി

single-img
14 January 2020

പൗരത്വഭേദഗതി നിയമത്തിനെതിരായ ഡല്‍ഹി ജുമാമസ്ജിദില്‍ നടന്ന പ്രതിഷേധങ്ങളില്‍ ഡല്‍ഹി പോലീസ് നടപടിയെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി.ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും ഭരണഘടന വായിച്ച് നോക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലാവു, പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടു. പ്രതിഷേധം നടന്ന ജുമാമസ്ജിദ് പാക്കിസ്ഥാനില്‍ അല്ലെന്നും ആണെങ്കില്‍ പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും ജഡ്ജി പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തിനെതിരായി നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. എന്നാല്‍ അവിടെ നടന്നത്
നിരോധനാജ്ഞ ലംഘിച്ചുള്ള പ്രതിഷേധമായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ 144ാം വകുപ്പ് ദുരുപയോഗപ്പെടുത്താനുള്ളതല്ലെന്നായിരുന്നു കോടതിയുടെ മറുപടി.

ആസാദിന്റെ ജാമ്യ ഹര്‍ജിയില്‍ നാളെ വാദം വീണ്ടും തുടരും. അതേപോലെ തന്നെ ജെഎന്‍യു സംഘര്‍ഷദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതി സര്‍വ്വകലാശാല രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി.