യോഗിയും കൂട്ടരും കാഷായ വേഷം ധരിച്ച കള്ള സന്യാസിമാരെന്ന് കെ മുരളീധരന്‍

single-img
13 January 2020

കോഴിക്കോട്: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. യോഗിയും കൂട്ടരും കാഷായ വേഷം ധരിച്ചു ആളുകളെ വെടിവച്ചു കൊല്ലുന്ന കള്ള സന്യാസിമാരെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. കോഴിക്കോട് മുസ്ലീം ലിഗിന്റെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വിമര്‍ശനം.

‘ലൗകീക സുഖങ്ങള്‍ വെടിഞ്ഞവനായിരിക്കണം ഒരു സന്യാസി എന്നാണ് ഹിന്ദു മതത്തില്‍ പറയുന്നത്. കാഷായ വസ്ത്രവും രുദ്രാക്ഷവും ധരിച്ചാല്‍ പിന്നെ വേറെ പണിക്ക് ഒന്നും പോകരുത്. എന്നിട്ട് യോാഗി കാണിക്കുന്നത് എന്താണ് ?, കാഷായ വസ്ത്രവും ധരിച്ച്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക, ജയിക്കുക, കൊടി വെച്ച കാറില്‍ കയറുക, എന്നിട്ട് പറയുകയാണ് ആളുകളെ വെടിവെച്ചു കൊല്ലാന്‍’- കെ. മുരളീധരന്‍ പറഞ്ഞു.

ഹിന്ദു പുരാണത്തില്‍ ആദ്യത്ത കള്ള സന്യാസിയായത് രാവണനാണെങ്കില്‍ ആ രാവണന്റെ പിന്‍ഗാമികളായ കള്ള സന്യാസിമാരാണ് ഇന്ന് ആര്‍.എസ്.എസിനെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.