ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഐഎസ് സാന്നിധ്യമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ശബരിമലയില്‍ ശക്തമായ സുരക്ഷ

single-img
12 January 2020

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഐഎസ് സാന്നിധ്യമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് വന്നതിനെ തുടർന്ന് ശബരിമലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ് ലഭിച്ചത്. ശബരിമലയിൽ മകരവിളക്കിനോടനുബന്ധിച്ച് ഈ മാസം 13 മുതല്‍ സന്നിധാനത്തും പരിസരത്തുമുള്ള പ്രധാന സ്ഥലങ്ങളിലും വിവിധ സേനാ വിഭാഗങ്ങളെ വിന്യസിക്കും.

സുരക്ഷയ്ക്കായി കേരള പൊലീസിനെ കൂടാതെ കേന്ദ്രസേനകളായ എന്‍ഡിആര്‍എഫ്, ആര്‍എഎഫ്, ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകള്‍, തണ്ടര്‍ബോള്‍ട്ട് ടീം, സ്പെഷ്യല്‍ ബ്രാഞ്ച് ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് എന്നീ സേനാവിഭാഗങ്ങളാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. ശബരിമലയിലേക്കുള്ള എരുമേലി, പുല്ലുമേട് എന്നീ കാനനപാതകളിലും സുരക്ഷാപരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം സന്നിധാനത്തേക്കുള്ള കാനനപാതകളിലും അതീവജാഗ്രത പുലര്‍ത്തണമെന്ന് സുരക്ഷാ വിഭാഗത്തിനു നിര്‍ദ്ദേശമുണ്ട്.