ഒരുനേരത്തെ ഭക്ഷണം കഴിച്ചതിന് ഒരാള്‍ ഒറ്റയ്ക്ക് അടച്ച ഏറ്റവും കൂടിയ തുക 2.8 ലക്ഷം !

single-img
11 January 2020

കൈവശമുള്ള പണം നോക്കാതെ ആളുകള്‍ ഭക്ഷണം കഴിച്ച വര്‍ഷമായിരുന്നു കടന്നുപോയ 2019 എന്ന് തെളിയിക്കുന്ന ഒരു പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. ഇന്ത്യയുടെ ഐടി നഗരമായ ബാഗ്ലൂരിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ റെസ്റ്റോറന്‍റുകളില്‍ പോയി ഭക്ഷണം കഴിച്ചത്.അതിൽ തന്നെ ഒരാള്‍ ഒറ്റയ്ക്ക് അടച്ച ഏറ്റവും കൂടിയ ബില്‍ 2,76,988 രൂപയാണ്.

ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ റെസ്റ്റോറന്‍റ് സൊലൂഷന്‍ കമ്പനിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഭക്ഷണം കഴിക്കാനായി ഇന്ത്യക്കാർ മണിക്കൂറില്‍ 4566 സീറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരാൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ശരാശരി ബില്ലിന്റെ തുക 1600 ആണെന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന്‍റെ ശരാശരി തുക 300 ആണെന്നും ഇതിൽ പറയുന്നു.