ഇറാഖിലെ യുഎസ് കേന്ദ്രങ്ങളില്‍ റോക്കറ്റ്- മോര്‍ട്ടാര്‍ ആക്രമണം

single-img
5 January 2020

ഇറാഖില്‍ അതീവ സുരക്ഷാ മേഖലകളില്‍ റോക്കറ്റ്- മോര്‍ട്ടാര്‍ ആക്രമണം. യുഎസ് സേന താവളത്തിലും റോക്കറ്റ് ആക്രമണം നടന്നു. യുഎസ് എംബസിക്ക് സമീപത്ത് യുഎസ് സൈന്യത്തെ പാര്‍പ്പിച്ചിട്ടുള്ള ഇറാഖിലെ അല്‍ ബലാദ് വ്യോമസേനാ താവളത്തില്‍ നിരവധി റോക്കറ്റുകള്‍ രാത്രിയോടെ ഇടിച്ചിറങ്ങുകയായിരുന്നു. ആക്രമണത്തില്‍ ആളപായമില്ല. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണിലാണ് യുഎസ് എംബസി സ്ഥിതി ചെയ്യുന്നത്.

നിരവധി റോക്കറ്റുകള്‍ ബാഗ്ദാദിലെ ജദ്രിയ പ്രദേശത്തെ സെലിബ്രേഷന്‍ സ്ക്വയര്‍ ലക്ഷ്യമാക്കി എത്തുകയായിരുന്നുവെന്നാണ് ഇറാഖി സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ഒരു മോര്‍ട്ടാര്‍ ഷെല്‍ സുരക്ഷാ മേഖലക്കുള്ളിലും രണ്ടാമത്തേത് പുറത്തുമായിരുന്നു. മോര്‍ട്ടാറിലെ ദിശയറിയുന്നതിനായി യുഎസ് ആളില്ലാ ഡ്രോണുകള്‍ അയച്ചിട്ടുണ്ട്.