ടി20യിൽ ഒരു ഓവറില്‍ ആറ് സിക്‌സറുകള്‍ നേടി ഒരു ന്യൂസിലന്‍ഡ് താരം

single-img
5 January 2020

ഇന്ന് നടന്ന ആഭ്യന്തര ടി20 ക്രിക്കറ്റില്‍ ഒറ്റ ഓവറില്‍ ആറ് സിക്‌സറുകള്‍ നേടി ഒരു ന്യൂസിലന്‍ഡ് താരം ലിയോ കാര്‍ട്ടര്‍ ശ്രദ്ധേയനായി. ന്യൂസിലന്‍ഡിൽ കളിക്കുന്ന ആഭ്യന്തര ടി20 ലീഗായ സൂപ്പര്‍ സ്മാഷില്‍ കാന്റര്‍ബറി ബാറ്റ്‌സ്മാന്‍ ലിയോ കാര്‍ട്ടര്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക് സ്പിന്നര്‍ ആന്റോണ്‍ ഡെവിസിച്ചിന്റെ ഓവറിലെ ആറ് പന്തുകളും ബൗണ്ടറിക്ക് മുകളിലൂടെ പറത്തി റെക്കോര്‍ഡിനൊപ്പമെത്തുകയായിരുന്നു.

ഇന്നേവരെ ടി20യില്‍ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമാണ് കാര്‍ട്ടര്‍. മാത്രമല്ല, ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലുമായി ഏഴാമത്തെ ബാറ്റ്‌സ്മാനും എന്ന നേട്ടവും സ്വന്തമാക്കി. കാര്‍ട്ടറുടെ ബാറ്റിങ് മികവില്‍ കാന്റര്‍ബറി 7 വിക്കറ്റിന് എതിരാളികളെ തോല്‍പ്പിക്കുകയും ചെയ്തു.

മത്സരത്തിൽ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് 7 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തപ്പോള്‍ കാന്റര്‍ബറി ലക്ഷ്യം അനായാസം മറികടന്നു.