‘ഇനി കസ്റ്റഡിയിലെടുക്കാന്‍ വരുമ്പോള്‍ കൂടുതല്‍ പോലീസ് സംഘവുമായി വരണം’; യുപി പോലീസിനോട് കണ്ണന്‍ ഗോപിനാഥന്‍

single-img
5 January 2020

യുപി പോലീസ് തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും അതുകൊണ്ട് ഗുണമുണ്ടായെന്നാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ പറയുന്നത്. കാരണം തന്നെ പിടികൂടാനെത്തിയ യുപി പോലീസിലെ ചിലര്‍ക്കെങ്കിലും പൗരത്വ ഭേദഗതി നിയമം എന്താണ് ഇതുമൂലം എന്ന് മനസിലായിട്ടുണ്ടെന്ന് കണ്ണന്‍ ഗോപിനാഥ് ട്വിറ്ററില്‍ എഴുതി.

കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അലിഗഡ് സര്‍വ്വകലാശാലയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയതിന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കണ്ണന്‍ ഗോപിനാഥിനെ കഴിഞ്ഞ ദിവസം യുപി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് 10 മണിക്കൂറുകള്‍ക്ക് ശേഷം കണ്ണന്‍ ഗോപിനാഥിനെവിട്ടയക്കുകയും ചെയ്തിരുന്നു.

എന്തായാലും ഇപ്പോൾ ഉത്തര്‍ പ്രദേശ് പോലീസിലെ പത്ത്- ഇരുപത് പോലീസ് ഉദ്യോഗസ്ഥര്‍ക്കെങ്കിലും എന്താണ് സിഎഎ, എന്‍ആര്‍സി എന്നും, എന്തുകൊണ്ട് അവരും പ്രതിഷേധിക്കണമെന്നും മനസിലായിട്ടുണ്ട്. അതുകൊണ്ട് ഇനി തന്നെ കസ്റ്റഡിയിലെടുക്കാന്‍ വരുമ്പോള്‍ കൂടുതല്‍ സംഘവുമായി വരണം- കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ കുറിച്ചു. യുപി പോലീസിന്‍റെ ട്വിറ്റര്‍ പേജ് ടാഗ് ചെയ്താണ് അദ്ദേഹത്തിന്‍റെ ട്വീറ്റ്.