ലിറ്റില്‍ ഷെഫ് കിച്ചയ്ക്ക് ഗ്ലോബല്‍ ചൈല്‍ഡ് പ്രോഡിജി 2020 അവാര്‍ഡ്

single-img
4 January 2020

നിഹാല്‍ രാജ് (9) എന്ന മലയാളി യൂട്യൂബര്‍ ലിറ്റില്‍ ഷെഫ് കിച്ചയ്ക്ക് ഗ്ലോബല്‍ ചൈല്‍ഡ് പ്രോഡിജി അവാര്‍ഡ് ലഭിച്ചു.ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ നൊബേല്‍ സമ്മാന ജേതാവ് കൈലൈഷ് സത്യാര്‍ഥിയില്‍നിന്ന് കിച്ച പുരസ്‌കാരം ഏറ്റുവാങ്ങി.പോണ്ടിച്ചേരി ഗവര്‍ണര്‍ ശ്രീ കിരണ്‍ ബേദിയുടെ സാന്നിധ്യത്തില്‍ ലോകമെമ്പാടുനിന്നും തെരഞ്ഞെടുത്ത15 വയസില്‍ താഴെയുള്ള പ്രതിഭകള്‍ക്കാണ് ഗ്ലോബല്‍ ചൈല്‍ഡ് പ്രോഡിജി അവാര്‍ഡുകള്‍ നല്‍കിയത്.

കല, സാംസ്‌കാരികം,പാചകം,മ്യൂസിക്, ഡാന്‍സ്,സയന്‍സ്, ടെക്‌നോളജി തുടങ്ങി വിവധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച പ്രതിഭകളെയാണ് ആദരിച്ചത്. 9വയസുകാരമായ കിച്ച തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.കൊച്ചിയിലെ സെന്‍്ട്രല്‍ അഡ്വര്‍ടൈസിംഗ് ഏജന്‍സി മാനേജര്‍ രാജഗോപാല്‍ വി കൃഷ്ണന്‍- റൂബി ദമ്പതികളുടെ മകനാണ് കിച്ച