ഇമ്രാന്‍ ഖാന്‍ പാക് സൈന്യത്തിന്‍റെ കളിപ്പാവ: ഗൗതം ഗംഭീര്‍

single-img
4 January 2020

പാകിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം നടന്ന സംഭവത്തില്‍ പാക്കിസ്ഥാനെതിരെ മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. ഭീകരര്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയവര്‍ ആക്രമണം നടത്തിയതെന്ന് ഗംഭീര്‍ ട്വീറ്റ് ചെയ്തു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൈന്യത്തിന്‍റെ കളിപ്പാവയാണെന്നും ഗംഭീര്‍ പരിഹസിച്ചു.

ഇന്ത്യയിലെ യുപിയില്‍ മുസ്ലീംകള്‍ക്ക് നേരെയുള്ള പോലീസ് നടപടി തുറന്നുകാണിക്കുന്നുവെന്ന പേരില്‍ ഇമ്രാന്‍ ഖാന്‍ വെള്ളിയാഴ്ച ട്വീറ്റ് ചെയ്ത വീഡ‍ിയോക്കെതിരെയാണ് ഗംഭീര്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. പക്ഷെ ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്ത വീഡിയോ ഏഴ് വര്‍ഷം പഴക്കമുള്ളതായിരുന്നു. മാത്രമല്ല വീഡിയോ ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നുള്ളതായിരുന്നുവെന്നും വ്യക്തമായതോടെ അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നങ്കാര ഗുരുദ്വാരയില്‍ ആക്രമണമുണ്ടായത്. ഇവിടെ സിഖ് വിശ്വാസികള്‍ പ്രാര്‍ത്ഥനക്കെത്തിയപ്പോഴാണ് സംഭവം. അക്രമികള്‍ സിഖ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് ആള്‍ക്കൂട്ടം ഗുരുദ്വാര വളയുന്ന വീഡിയോ ദൃശ്യങ്ങല്‍ അകാലിദള്‍ എംഎല്‍എ മഞ്ജീന്ദര്‍ സിംഗ് സിര്‍സയാണ് പുറത്തുവിട്ടത്