ലോക കേരളസഭയെ സിപിഎമ്മിന്റെ ഫണ്ട് കണ്ടെത്തല്‍ പരിപാടിയെന്ന് വി മുരളീധരന്‍

single-img
2 January 2020

ഡല്‍ഹി: കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ലോക കേരളസഭയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. ലോക കേരളസഭ സിപിഎമ്മിന് ഫണ്ട് കണ്ടെത്താനുള്ള പരിപാടിയായി മാറിയെന്നായിരുന്നു വിമര്‍ശനം. ലോകകേരളസഭ ഭൂലോക തട്ടിപ്പാണ്. കഴിഞ്ഞ സമ്മേളനത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയിട്ടില്ല. ഭരണഘടനയെ വെല്ലുവിളിക്കുന്ന സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ 16 കോടി രൂപ ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്‍കിയാണ് സഭക്ക്​ വേണ്ടി വേദിയൊരുക്കിയത്. 
വിദേശകാര്യ വകുപ്പുമായി ആലോചിക്കാതെയാണ്​ പരിപാടി നടത്തുന്നത്​. പ്രവാസികള്‍ക്ക്​ വേണ്ടത്​ സമ്മേളന പരിപാടികളല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. പൗരത്വ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതില്‍ പ്രതിഷേധിച്ച്‌​ ലോക കേരളസഭയുടെ പ്രതിനിധിസമ്മേളനത്തില്‍ പ​ങ്കെടുക്കില്ലെന്നും വി.മുരളീധരന്‍ വ്യക്തമാക്കി.