ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; പുതുവര്‍ഷദിനത്തില്‍ മാത്രം എത്തിയത് ഒരുലക്ഷം പേര്‍

single-img
2 January 2020

പുതുവര്‍ഷത്തില്‍ ശബരിമലയിലെത്തുന്ന ഭക്തജനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ജനുവരി ഒന്നിനുമാത്രം ദര്‍ശനത്തിനെ ത്തിയത് ഒരു ലക്ഷം ഭക്തരാണ്. 70000 ഭക്തരാണ് പമ്പയിലെ മെറ്റല്‍ ഡിറ്റക്ടറിലൂടെ മാത്രം കടന്നു പോയത്.

ഇരുമുടിക്കെട്ടില്ലാതെ 18-ാം പടി ചവിട്ടാതെ ദര്‍ശനത്തിനെത്തിയ വരുടെയും പുല്ലുമേടുവഴി ദര്‍ശനത്തിനെത്തിയവരുടെയും കണക്കുകള്‍ കൂടി കൂട്ടിയാല്‍ ജനുവരി ഒന്നിന് ദര്‍ശനത്തിനെ ത്തിയ ഭക്തരുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലാകും. അതേ സമയം മകരവിളക്കിനോടനുബന്ധിച്ച്‌ എല്ലാ ക്രമീകരണങ്ങളും ശബരിമലയില്‍ നടക്കുകയാണ്.