ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജം; പാകിസ്താന് മുന്നറിയിപ്പുമായി പുതിയ കരസേനാ മേധാവി ജനറല്‍ എംഎം നരവനെ

single-img
31 December 2019

പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യയുടെ പുതിയ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ. ഇന്ത്യയ്‌ക്കെതിരെ നിഴല്‍യുദ്ധം നടത്താനായി പാകിസ്താന്‍ തീവ്രവാദത്തെ അവരുടെ നയമായി നടപ്പാന്ന ലക്ഷ്യം നടക്കില്ലെന്നും കശ്മീരിലെ ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്നും കരസേനാ മേധാവി പറഞ്ഞു. നിലവിൽ അതിര്‍ത്തിയില്‍ പാകിസ്താന്റെ ഭാഗത്ത് നിന്നും നിരന്തരം വെടിനിര്‍ത്തല്‍ ലംഘനം നടക്കുന്നുണ്ട്.

ഇന്ത്യൻ സൈന്യം ഇത് നിരീക്ഷിച്ച് വരികയാണ്, ഇന്ത്യയിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറാനിരിക്കുകയാണ്, ഈ വിവരം ഞങ്ങള്‍ക്കറിയാം, അതുകൊണ്ടുതന്നെ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ കരസേന മേധാവിയായി ജനറൽ മനോജ് മുകുന്ദ് നരവനെ ഇന്നാണ് ചുമതലയേറ്റത്. നിലവിൽ ഉണ്ടായിരുന്ന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കാലാവധി പൂർത്തിയാക്കിയതോടെയാണ് ജനറൽ മനോജ് മുകുന്ദ് നരവനെ ചുമതലയേറ്റത്.