കരസേനാ മേധാവി സ്ഥാനത്ത് നിന്ന് ബിപിന്‍ റാവത്ത് ഇന്ന് വിരമിക്കും

31 December 2019

ഡല്‍ഹി: ജനറല്‍ ബിപിന്‍ റാവത്ത് ഇന്ത്യന്‍ കരസേന മേധാവി സ്ഥാനത്ത് നിന്നും ഇന്ന് വിരമിക്കും. ലെഫ്റ്റനന്റ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ ആണ് പുതിയ കരസേനാ മേധാവി. സംയുക്ത സേന മേധവിയായി ബിപിന്‍ റാവത്തിനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. ഇതോടെ ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേന മേധാവിയാകും ബിപിന്‍ റാവത്ത്.
ഫോര്‍ സ്റ്റാര്‍ ജനറല്‍ പദവിയിലാകും സംയുക്ത സേന മേധാവിയുടെ നിയമനം. 65 വയസ് വരെ പ്രായമുള്ളവര്ക്കെ ഈ പദവിയിലെത്താനാവൂ. മൂന്ന് വര്‍ഷമാണ് കാലാവധി. ജനുവരി ഒന്നിന് റാവത് ചുമതലയേല്‍ക്കും.