രാജ്യമാകെ മഴ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കൂ; ആവശ്യപ്പെട്ട് സൗദി ഭരണാധികാരി

single-img
30 December 2019

രാജ്യമാകെ മഴ ലഭിക്കാനായി പ്രാര്‍ത്ഥിച്ചുകൊണ്ടുള്ള പ്രത്യേക നമസ്‍കാരം നിര്‍വഹിക്കാന്‍ ആവശ്യപ്പെട്ട് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സഊദ് രാജാവ്. രാജ്യത്ത് സ്വലാത്തുല്‍ ഇസ്‍തിസ്‍ഖാ എന്നറിയപ്പെടുന്ന മഴയ്ക്ക് വേണ്ടിയുള്ള നമസ്കാരം ജനുവരി രണ്ടിന് നിര്‍വഹിക്കണമെന്നാണ് സൗദി റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

ജനങ്ങളുടെ പശ്ചാത്താപം സ്വീകരിക്കാനും ദൈവകാരുണ്യം തേടിയുമുള്ള പ്രാര്‍ത്ഥന നിര്‍ഹിക്കാന്‍, മുഹമ്മദ് നബിയുടെ ചര്യ പിന്‍പറ്റിക്കൊണ്ട്, സൗദി ഭരണാധികാരി എല്ലാവരോടും ആവശ്യപ്പെടുന്നതായി സൗദി പ്രസ് ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.