റോഡില്‍ തടഞ്ഞ് യുപി പൊലീസ് ; റോഡിലിറങ്ങി നടന്ന് പ്രവര്‍ത്തകയുടെ വീട് സന്ദര്‍ശിച്ച് പ്രിയങ്ക

28 December 2019

പൗരത്വഭേദഗതിക്ക് എതിരെ പ്രതിഷേധം ശക്തമായ യുപിയില്‍ സന്ദര്‍ശനത്തിന് എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് റോഡില്‍ തടഞ്ഞു.കോണ്‍ഗ്രസ് പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ സദഫ് ജഫാറിന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാനായി പോകുകയായിരുന്നു അവര്‍.
എന്നാല്‍ പൊലീസ് വഴിതടഞ്ഞപ്പോള്‍ റോഡിലൂടെ ഇറങ്ങിനടന്ന് അവര്‍ സദഫ് ജഫാറിന്റെ വീട്ടിലെത്തി. പൗരത്വഭേദഗതിക്ക് എതിരെ പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സദഫ് ജാഫറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൗരത്വഭേദഗതിക്ക് എതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി ഇന്ന് പ്രതിഷേധറാലികളും പരിപാടികളും നടത്തി. രാഹുല്‍ഗാന്ധി ,പ്രിയങ്കാഗാന്ധി,സോണിയാഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധറാലികള്‍ നടന്നത്. വരുംദിവസങ്ങളിലും പ്രതിഷേധം വ്യാപകമാക്കാനാണ് പാര്‍ട്ടിയുടെ ആലോചന.