ശബരിമലയിലെ പോലീസ് നടപടികൾ അനാവശ്യം; അതൃപ്തിയുമായി ദേവസ്വം ബോർഡ്

single-img
25 December 2019

ശബരിമലയിൽ ഇപ്പോഴുള്ള പോലീസ് നിയന്ത്രണത്തിൽ അതൃപ്തിയുമായി ദേവസ്വം ബോർഡ്. ദർശനത്തിനായി എത്തുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനെന്ന പേരിലുള്ള പോലീസ് നടപടികൾ അനാവശ്യമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്‌ എൻ വാസു കുറ്റപ്പെടുത്തി.

ഇത്തരത്തിൽ പോലീസ് പത്തു മണിക്കൂറോളമാണ് ഇടത്താവളങ്ങളിൽ വാഹനങ്ങൾ പിടിച്ചിടുന്നത്. സന്നിധാനത്തിൽ തിരക്ക് കുറഞ്ഞിട്ടും തീർത്ഥാടകരെ കയറ്റി വിടുന്നില്ലെന്നും, വിഷയം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിൽ മണ്ഡലപൂജ അടുത്തതോടെ ശബരിമലയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നാളെ നടക്കുന്ന വലയ സൂര്യഗ്രഹണം കണക്കിലെടുത്തു 4 മണിക്കൂർ നടയടച്ചിടും. മണ്ഡലപൂജ നടക്കുന്നതിനാൽ മറ്റന്നാളും നിയന്ത്രണം ഉണ്ടാകും.