ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു

single-img
25 December 2019

ലോകമാകെയുള്ള ടെന്നീസ് പ്രേമികളെ നിരാശയിലാഴ്ത്തി ഇന്ത്യയുടെ ടെന്നീസ് ഇതിഹാസവും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ ലിയാണ്ടര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2020 എന്നത് താൻ കരിയറിനോട് വിടപറയുന്ന വര്‍ഷമായിരിക്കുമെന്നാണ്‌പേസിന്റെ പ്രഖ്യാപനം. ക്രിസ്തുമസ് ദിനത്തിൽ ആശംസകളറിയിച്ചുകൊണ്ട് ട്വിറ്ററിലൂടെ പുറത്ത് വിട്ട പ്രസ്താവനയിലാണ് പേസ് വിരമിക്കൽ അറിയിച്ചത്.

ഇപ്പോൾ 46 വയസുള്ള പേസ് തന്റെ 29 വർഷം നീണ്ട കരിയറാണ് അവസാനിപ്പിക്കാന്‍ പോകുന്നത്.’അടുത്ത വർഷത്തിൽ തെരഞ്ഞെടുത്ത കുറച്ച് മത്സരങ്ങളില്‍ മാത്രമേ കളിക്കുകയുള്ളൂ. ഞാൻ ടീമിനൊപ്പം യാത്ര ചെയ്യും. ലോകത്തെ തന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം 2020 ആഘോഷിക്കും’.ട്വിറ്ററിൽ വണ്‍ ലാസ്റ്റ് റോര്‍ എന്ന ടാഗില്‍ ഇക്കാലമത്രയുമുള്ള ഓര്‍മകള്‍ പങ്കെവെക്കുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

അതേപോലെ തന്നെ തന്റെ കരിയറിൽ എല്ലാ സമയത്തും കൂടെ നിന്ന് പ്രചോദനവും പിന്തുണയും നല്‍കിയ മാതാപിതാക്കള്‍ സഹോദരിമാര്‍ മകള്‍ അയാന എന്നിവര്‍ക്കും പേസ് നന്ദി അറിയിച്ചു.