2019 ലും ഓണ്‍ലൈന്‍ ഓര്‍ഡറില്‍ ബിരിയാണി തന്നെ ഒന്നാമന്‍; വിവരങ്ങള്‍ പുറത്തുവിട്ട് സ്വിഗി

single-img
25 December 2019

ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗ് ആപ്പുകള്‍ സജീവമായിരിക്കു കയാണ് ഇന്ത്യയിലാകെ. ഇഷ്ടമുള്ള ഭക്ഷണം കുറഞ്ഞ സമയ ത്തിനുള്ളില്‍ വീട്ടിലെത്തിക്കുന്ന സംവിധാനത്തിന് ഉപയോക്താ ക്കള്‍ നിരവധിയാണ്.തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഓണ്‍ലൈന്‍ ഓര്‍ഡറിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഭക്ഷണം ബിരിയാണിയാണ്.

ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ബിരിയാണി തന്നെ. ശരാശരി മിനിറ്റില്‍ 95 ബിരിയാണി ഓര്‍ഡറുകളാണ് സ്വിഗ്ഗിയില്‍ ലഭിച്ചത്. ബോണ്‍ലെസ് ചിക്കന്‍ ബിരിയാണി കഴിഞ്ഞാല്‍ ചിക്കന്‍ ഡം ബിരിയാണി, മട്ടന്‍ ബിരിയാണി, മുട്ട ബിരിയാണി, വെജ് ബിരിയാണി, പനീര്‍ ബിരിയാണി എന്നിവയാണ് സ്വിഗ്ഗിയിലെ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ബിരിയാണി വിഭവങ്ങള്‍. ഗുലാബ് ജാമുനാണ് രണ്ടാം സ്ഥാനത്ത്.

ഡിസംബര്‍ 23ന് സ്വിഗ്ഗി പുറത്തിറക്കിയ 2019 ലെ ഇന്ത്യാക്കാരുടെ ഫുഡ് ഓര്‍ഡറിംഗ് ട്രെന്റുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
530 ലധികം നഗരങ്ങളില്‍ 1,60,000 റെസ്റ്റോറന്റുകളുമായി സഹകരിച്ചാണ് സ്വിഗ്ഗിയുടെ സേവനം.