അവഗണിക്കേണ്ടതിനെ അവഗണിക്കാന്‍ പഠിക്കലാണ് അറിവ്; ചാണകത്തില്‍ ചവിട്ടില്ലെന്ന് ആഷിഖ് അബു

single-img
24 December 2019

കഴിഞ്ഞ കൊച്ചിയിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമാ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ
കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് സംവിധായകന്‍ ആഷിഖ് അബുവിന്റെ മറുപടി. ചാണകത്തില്‍ ചവിട്ടില്ല എന്ന കുറിപ്പിനൊപ്പം അവഗണിക്കേണ്ടതിനെ അവഗണിക്കാന്‍ പഠിക്കലാണ് അറിവ് എന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തായിരുന്നു ആഷിഖിന്റെ മറുപടി.

ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യര്‍ എന്നിവരായിരുന്നു പ്രതിഷേധിച്ച ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തുവന്നത്. പ്രതിഷേധത്തിൽ പങ്കെടുത്തസിനിമാക്കാര്‍ക്ക് രാജ്യസ്നേഹമില്ലെന്നും പ്രതിഷേധിച്ചത് തെറ്റാണെന്നും ഇവരുടെ ദേശസ്നേഹം കാപട്യമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു.

അതേസമയം കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ടെന്നും, ഇവരുടെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ രാഷ്ട്രീയ പകപോക്കല്‍ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നുമായിരുന്നു സന്ദീപ് വാര്യരുടെ ഭീഷണി. ഇതിന് മറുപടി നൽകുകയായിരുന്നു ആഷിഖ്.

ചാണകത്തിൽ ചവിട്ടില്ല !!#RejectCAA #RejectNRC

Posted by Aashiq Abu on Monday, December 23, 2019