പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു അന്തരിച്ചു

single-img
21 December 2019

പ്രശസ്ത ഛായഗ്രാഹകന്‍ രാമചന്ദ്ര ബാബു അന്തരിച്ചു. 72 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം.

സൂപ്പർ ഹിറ്റുകളായ യവനിക, കന്മദം, പടയോട്ടം, പാളയങ്ങള്‍, ഒരു വടക്കന്‍ വീരഗാഥ, രതിനിര്‍വ്വേദം, ചാമരം, ഗസല്‍, വെങ്കലം, സല്ലാപം തുടങ്ങിയ സിനിമകളില്‍ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. നാല് സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. ഛായാഗ്രാഹകരുടെ സംഘടനയായ ഇന്ത്യന്‍ സൊസൈറ്റി ഓഫ് സിനിമാട്ടോഗ്രാഫേഴ്‌സ്(ഐഎസ്സി)ന്റെ സ്ഥാപകനുമാണ്.

പ്രശസ്തരായ നിരവധി സംവിധായകരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രം പ്രൊഫ.ഡിങ്കൻ അടുത്ത വർഷം പുറത്തിറങ്ങാനിരിക്കെയാണ് മരണം.