പ്രക്ഷോഭകാരികളുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടുമെന്ന് യോഗിയുടെ ഭീഷണി

single-img
19 December 2019

ലഖ്‌നൗ: പൗരത്വഭേദഗതിയ്‌ക്കെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഭീഷണി. പ്രതിഷേധത്തെതുടര്‍ന്നുണ്ടാകുന്ന അക്രമസംഭവങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുക്കെട്ടുമെന്നാണ് ആദിത്യനാഥ് അറിയിച്ചിരിക്കുന്നത്. കൂടാതെ പൊതുമുതല്‍ നശിപ്പിച്ചാല്‍ നഷ്ടം ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വഭേദഗതിക്ക് എതിരെ ഉത്തര്‍പ്രദേശില്‍ സംഘര്‍ഷങ്ങളും പ്രക്ഷോഭങ്ങളും വ്യാപകമായ സാഹചര്യത്തിലാണ് ബിജെപി മുഖ്യമന്ത്രിയുടെ പ്രസ്താവന. ലഖ്‌നൗവില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്ന് പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്. പ്രക്ഷോഭകാരികള്‍ പൊതുമുതല്‍ നശിപ്പിച്ചാല്‍ വെടിവെക്കണമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിര്‍ദേശം നല്‍കിയത് വന്‍ വിവാദമായിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ പൊലീസ് സേനയെ ഉപയോഗിച്ച് പ്രതിഷേധക്കാര്‍ക്ക് നേരെ വന്‍ അതിക്രമമാണ് നടത്തുന്നത്.