രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോഷ്ടിച്ചു; ഗാന്ധി എന്ന പേര് ഉപേക്ഷിക്കാന്‍ രാഹുല്‍ തയ്യാറാകണമെന്ന് ബിജെപി

single-img
15 December 2019

കേവലം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നെഹ്രു കുടുംബം മോഷ്ടിച്ച ‘ ഗാന്ധി’ എന്ന കുടുംബപ്പേര് ഉപേക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് ബിജെപി നേതാവ് സംബിത് പത്ര. കഴിഞ്ഞ ദിവസം ‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തണമെന്ന ആവശ്യം നിരാകരിച്ചുകൊണ്ട് തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ഇതിനെ തുടര്‍ന്നാണ്‌ രാഹുലിനെ വിമര്‍ശിച്ച് സംബിത് പത്ര രംഗത്തെത്തിയത്. ‘മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വീര്‍ സവര്‍ക്കറെ മണ്ണിന്റെ മകനെന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവരുടെ ചെറുമകന്‍ അദ്ദേഹത്തെ വാക്കുകളാല്‍ അപമാനിച്ചു. കേവലം രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ഗാന്ധി എന്ന പേര് അവര്‍ മോഷ്ടിച്ചത്. ആ പേരിനെ ഉപേക്ഷിക്കാന്‍ രാഹുല്‍ തയ്യാറാകണം’ – സംബിത് പത്ര പറഞ്ഞു.