യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ല; പക്ഷെ ഒരുത്തരവും ഇറക്കില്ലെന്ന് സുപ്രീം കോടതി

single-img
13 December 2019

ഡല്‍ഹി: ശബരിമല യുവതിപ്രവേശനത്തില്‍ വീണ്ടും അവ്യക്തത നിലനിര്‍ത്തി സുപ്രീം കോടതി.വിഷയത്തില്‍ ഇപ്പോള്‍ ഒരിടപെടലും നടത്തില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വ്യക്തമാക്കി. ശബരിമല ദര്‍ശനം നടത്താന്‍ സുരക്ഷ ആവശ്യപ്പെട്ട് രഹനാ ഫാത്തിമയും ബിന്ദു അമ്മിണിയും നല്‍കിയ ഹര്‍ജിയാലാണ് കോടതിയുടെ പ്രതികരണം.

വളരെ വൈകാരികമായ ഒരു അന്തരീക്ഷമാണ് ശബരിമലയില്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഒരു സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്കനുകൂലമായി ഇപ്പോള്‍ ഉത്തരവിറക്കുന്നില്ല. പരിഗണനയിലിരിക്കുന്ന ഒരു വിഷയമാണിത്. ആത്യന്തികമായി നിങ്ങള്‍ക്കനുകൂലമാകുന്ന ഒരു സ്ഥിതിയാണ് ഉണ്ടാകുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഞങ്ങള്‍ സംരക്ഷണം നല്‍കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.