റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ വീണ ബൈക്ക് യാത്രികന്‍ ലോറി കയറി മരിച്ചു

single-img
12 December 2019

കൊച്ചി: റോഡിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരന്‍ വാഹനമിടിച്ച് യുവാവ് മരിച്ചു. പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപമാണ് അപകടം. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. കുഴിക്ക് സമീപം വച്ചിരുന്ന ബോര്‍ഡില്‍ തട്ടിയാണ് യുവാവ് വീണ് അപകടമുണ്ടായത്. ആളുകള്‍ എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മെയിന്‍ റോഡിനും കാനയ്ക്കും ഇടയിലുള്ള കുഴിയില്‍ വീണ് പല ആളുകള്‍ക്കും പരുക്കേറ്റിരുന്നു. തിരക്കുള്ള പാലാരിവട്ടം മെട്രോസ്‌റ്റേഷന് സമീപം വാട്ടര്‍ അതോറിറ്റിയുടെ കുഴി വാഹനങ്ങള്‍ക്കും നടന്നുപോകുന്നവര്‍ക്കും വന്‍ അപകടമാണ് ക്ഷണിച്ചുവരുത്തുന്നത്