ഗുജറാത്ത് കൂട്ടക്കൊല: നാനാവതി കമ്മീഷൻ റിപ്പോർട്ട് ഗുജറാത്ത് നിയമസഭയിൽ; മോദിയ്ക്ക് ക്ലീൻ ചിറ്റ്

single-img
11 December 2019

ഗുജറാത്ത് കൂട്ടക്കൊലയും കലാപങ്ങളും അന്വേഷിച്ച നാനാവതി കമ്മീഷന്റെ റിപ്പോർട്ട് ഗുജറാത്ത് നിയമസഭയിൽ ചർച്ചയ്ക്ക്. റിപ്പോർട്ടിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയ്ക്ക് ക്ലീൻ ചിറ്റെന്ന് റിപ്പോർട്ട്.

‘ഗോധ്രാനന്തര കലാപങ്ങൾ’ ആസൂത്രിതമല്ലെന്നും സംസ്ഥാന ഭരണകൂടം സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

2014-ൽ ഗുജറാത്ത് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടാണ് അഞ്ചുവർഷങ്ങൾക്ക് ശേഷം ആഭ്യന്തരമന്ത്രി പ്രദീപ് സിങ് ജഡേജ നിയമസഭയിൽ സമർപ്പിച്ചത്. ഗോധ്രയിൽ 59 കർസേവകരെ തീവണ്ടിയുടെ കോച്ചുകൾക്ക് തീവെച്ച് കൊലപ്പെടുത്തിയ സംഭവവും ‘ഗോധ്രാനന്തര കലാപ’ങ്ങളും അന്വേഷിക്കുന്നതിനായി 2002-ൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് ജസ്റ്റിസ് നാനവതി അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചത്.