മഞ്ജുവാര്യരല്ല, രജനീകാന്ത് സിനിമയില്‍ നായിക കീര്‍ത്തി സുരേഷ്

single-img
9 December 2019

തമിഴ് സൂപ്പർ താരം രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ നായികയാവുന്നത് മലയാളിയായ കീര്‍ത്തി സുരേഷ്. രജനീകാന്തിന്റെ 168-ാം സിനിമയിൽ ആദ്യഘട്ടത്തിൽ നായികയാവാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റില്‍ കീര്‍ത്തി സുരേഷിനൊപ്പം ജ്യോതിക, മഞ്ജു വാര്യര്‍, മീന എന്നിവരുടെ പേരുകളും പറഞ്ഞുകേട്ടിരുന്നു എങ്കിലും ഇപ്പോഴാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

‘കീര്‍ത്തി സുരേഷ് കരിയറിൽ ആദ്യമായി സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനൊപ്പം അഭിനയിക്കാന്‍ പോകുന്ന കാര്യം അനൗണ്‍സ് ചെയ്യാന്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്’, സണ്‍ പിക്‌ചേഴ്‌സിന്റെ ട്വിറ്ററില്‍ എത്തിയ പ്രഖ്യാപനം ഇങ്ങനെ. ഈ സിനിമ തന്റെ കരിയറിലെ നാഴികക്കല്ലാണെന്നും എല്ലാക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന അനുഭവമാകുമെന്നും കീര്‍ത്തി സുരേഷ് ട്വിറ്ററില്‍ എഴുതി.