തെലങ്കാന ബലാത്സംഗ കേസിലെ പ്രതികളെ വെടിവച്ചു കൊന്നതില്‍ സന്തോഷമെന്ന് നിര്‍ഭയയുടെ അമ്മ

single-img
6 December 2019

തെലങ്കാനയില്‍ വനിതാ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ചു കൊന്നതില്‍ പ്രതികരിച്ച് ഡല്‍ഹിയിലെ നിര്‍ഭയയുടെ അമ്മ ആശാ ദേവി. പ്രതികളെ വെടിവച്ചു കൊന്ന പൊലീസ് നടപടിയില്‍ സന്തോഷമുണ്ടെന്ന് അവര്‍ പ്രതികരിച്ചു.

പൊലീസ് മഹത്തായ കാര്യമാണ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന്‌ ആവശ്യപ്പെടുന്നതായും ആശാദേവി പറഞ്ഞു.

കഴിഞ്ഞ ഏഴു വര്‍ഷമായി തന്റെ മകളെ കൊലപ്പെടുത്തിയവരുടെ വധശിക്ഷ കാത്തിരിക്കുകയാണ്. നിര്‍ഭയയുടെ കൊലപാതകികളെ എത്രയും വേഗം തൂക്കി കൊല്ലണമെന്ന് രാജ്യത്തെ സര്‍ക്കാരിനോടും നീതിന്യായ വ്യവസ്ഥയോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു.വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ യോടായിരുന്നു ആശാദേവി പ്രതികരിച്ചത്.