ശബരിമല യുവതീ പ്രവേശനവിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ്

single-img
6 December 2019

ഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച വിധി അന്തിമമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ.വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയിലാണന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.

2018ലെ യുവതീപ്രവേശന വിധി നിലനില്‍ക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ പരാമര്‍ശം.  ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങാണ് ഇന്നലെ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തവണയും പോകാന്‍ ശ്രമിച്ചതെങ്കിലും ചിലര്‍ ബിന്ദു അമ്മിണിയെ ആക്രമിച്ചതായും അവര്‍ കോടതിയില്‍ പറഞ്ഞു. 

2018ലെ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടില്ലെന്നും പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കവെ സ്റ്റേ സംബന്ധിച്ച്‌ ഒന്നും ഉത്തരവില്ലെന്നും ഇന്ദിരാ ജയ്‌സിങ് വിശദീകരിക്കാന്‍ നോക്കിയെങ്കിലും ക്രിസ്തുമസ് അവധിക്ക് ശേഷം കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു.