ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍

single-img
28 November 2019

തിരുവനന്തപുരം: മണ്ഡലകാല തീര്‍ഥാടനം അലങ്കോലപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.
ശ​​​ബ​​​രി​​​മ​​​ല​​​യെ സം​​​ഘ​​​ര്‍​​​ഷ​​​ഭൂ​​​മി​​​യാ​​​ക്കി മ​​​ത​​​വി​​​കാ​​​രം മു​​​ത​​​ലെ​​​ടു​​​ക്കാ​​​മെ​​​ന്ന ദു​​​ഷ്ട​​വി​​​ചാ​​​രം പൊ​​​തു​​​ജ​​​നം ബ​​​ഹി​​​ഷ്ക​​​രി​​​ക്കും. കോ​​​ട​​​തി പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ല്‍ ഇ​​​രി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​മാ​​​യ​​​തി​​​നാ​​​ല്‍ അ​​​ന്തി​​​മ​​​വി​​​ധി​ വ​​​രു​​​ന്ന​​​തു​​വ​​​രെ യു​​​വ​​​തി​​​ക​​​ളെ സ​​​ര്‍​​​ക്കാ​​​ര്‍ പി​​​ന്തു​​​ണ​​​യി​​​ല്‍ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്കി​​​ല്ല. സ്ത്രീ​​​സ​​​മ​​​ത്വ​​​വും കോ​​​ട​​​തി​​​യി​​​ലെ കേ​​​സും ര​​​ണ്ടു​വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​ണെന്നും മന്ത്രി പറഞ്ഞു.

ബിന്ദു അമ്മിണി തന്റെ ഓഫീസിലെത്തിയതില്‍ ഗൂഡാലോചന യുണ്ടെന്നും മന്ത്രി പറഞ്ഞു. തന്റെ പിന്തുണയോടെയാണ് ബിന്ദു അമ്മിണി ശബരിമലയിലേക്ക് തിരിച്ചതെന്ന് ബിജെപി വ്യാജ പ്രചരണം നടത്തുന്നു. അത് തെളിയിച്ചാല്‍താന്‍ പൊതു ജീവിതം അവസാനിപ്പിക്കും. തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബിജെപി നേതാക്കള്‍ പൊതുജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാണോ യെന്ന് മന്ത്രി എ കെ ബാലന്‍ ചോദിച്ചു