“തന്റെ തന്തയല്ല എന്റെ തന്ത”: ടിജി മോഹൻദാസിന് മാസ് മറുപടിയുമായി ജി സുധാ‍കരന്റെ മകൻ

single-img
25 November 2019

ട്വിറ്ററിൽ പരസ്പരബന്ധമില്ലാത്ത കാര്യങ്ങൾ പോസ്റ്റ് ചെയ്ത് ട്രോളുകൾ ഏറ്റുവാങ്ങുന്നയാളാണ് ടിജി മോഹൻദാസ്. രാഷ്ട്രീയം മുതൽ പൈങ്കിളിക്കവിതകൾ വരെ ടിജി മോഹൻദാസിന്റെ ട്വീറ്റുകളിൽ കടന്നുവരാറുണ്ട്. ഇത്തവണ അത്തരമൊരു ട്വീറ്റിനു മാസ് മറുപടി നൽകിയിരിക്കുന്നത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ മകൻ നവനീത് സുധാകരനാണ്.

“എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടിതട്ടിയിട്ടുണ്ട്. ഒരു ദിവസം നേരം വെളുക്കുമ്പോൾ എകെ ബാലൻ മുഖ്യമന്ത്രിയായി ബിജെപി മന്ത്രിസഭ!! മറ്റു മന്ത്രിമാർ – സുധാകരൻ, കടകംപള്ളി, സി ദിവാകരൻ etc.. എന്തു ചെയ്യും!! “

എന്നായിരുന്നു ടിജി മോഹൻദാസിന്റെ ട്വീറ്റ്.

“ ആഗ്രഹം കൊള്ളാം മോഹൻദാസ് സാറേ. പക്ഷെ ചെറിയ ഒരു പ്രശ്നമുണ്ട്. തന്റെ തന്തയല്ല എന്റെ തന്ത. ”

എന്ന മാസ് മറുപടിയുമായാണ് നവനീത് സുധാകരൻ ടിജി മോഹൻദാസിന്റെ വായടപ്പിച്ചത്.

നവനീതിന്റെ മറുപടി സമൂഹ മാധ്യമങ്ങൾ ആഘോഷമാക്കിയിട്ടുണ്ട്. ദുബായിൽ സൂപ്പർ മാർക്കറ്റ് ചെയിനിന്റെ മാനേജർ ആയി ജോലിനോക്കുകയാണ് നവനീത്.

നവനീത് ജി സുധാകരന്റെ മകനാണെന്ന് മാത്രം പറഞ്ഞു കൊണ്ട് ഇതിവിടെ വക്കുന്നു …. പിള്ളേര് പൊളിയാ 🤭

Posted by Sunitha Devadas on Sunday, November 24, 2019