മലപ്പുറത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടിക്കൊണ്ടു പോയി; പരാതിയുമായി ഭാര്യ

single-img
25 November 2019

മലപ്പുറത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടിക്കൊണ്ടുപോയതായി ഭാര്യ പരാതി നല്‍കി. ഡിസിസി യുടെ ഓഫീസ് പരിസരത്ത് നിന്നാണ് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ പിപി റഷീദിനെ തട്ടിക്കൊണ്ടു പോയത്.

ജില്ലയിലെ കൊണ്ടോട്ടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണ് വാഗണ്‍ ആര്‍ കാറിലെത്തിഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത് എന്നാണ് വിവരം. തന്റെ ഭര്‍ത്താവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നു എന്ന് കാണിച്ച് റഷീദിന്‍റെ ഭാര്യ മലപ്പുറം പോലീസില്‍ പരാതി നല്‍കി.