ഹാജരിനായി ശേഖരിച്ച എംഎൽഎമാരുടെ ഒപ്പുകൾ അജിത് പവാർ ദുരുപയോഗം ചെയ്തു: എൻസിപി നേതാവ് നവാബ് മാലിക്

single-img
23 November 2019

എംഎൽഎമാരുടെ ഹാജർ ഉറപ്പാക്കുന്നതിനായി ശേഖരിച്ച ഒപ്പുകൾ ദുരുപയോഗം ചെയ്താണ് അജിത് പവാറും ദേവേന്ദ്ര ഫഡ്നവിസും സത്യപ്രതിജ്ഞ ചെയ്തതെന്ന ഗുരുതര ആരോപണവുമായി മുതിർന്ന എൻസിപി നേതാവ് നവാബ് മാലിക്.

ഇത് വഞ്ചനയിലൂടെ ഉണ്ടാക്കിയ സർക്കാർ ആണെന്നും നിയമസഭയിൽ ഈ നീക്കം പരാജയപ്പെടുമെന്നും നവാബ് മാലിക് പറഞ്ഞു. എല്ലാ എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇതിനിടെ ഇന്നു വൈകിട്ട് 4:30-ന് ശരദ് പവാർ എൻസിപി എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്.