ഭര്‍തൃമാതാവിന്റെ കൊലക്കേസില്‍ ജോളി അയല്‍വാസികളോട് കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്

single-img
22 November 2019

കോഴിക്കോട്: വിവാദമായ കൂടത്തായി കൊലപാതക പരമ്പരകളിലെ പ്രതി ജോളി ജോസഫ് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നതായി പൊലീസ്. ആദ്യഭര്‍ത്താവ് റോയ് മാത്യൂവിന്റെ മാതാവ് അന്നമ്മ തോമസിന്റെ കൊലപാതകത്തിന് ശേഷം ഉറ്റബന്ധുക്കളോടും അയല്‍വാസികളോടും കുറ്റകൃത്യം നടത്തിയത് താനാണെന്ന് സമ്മതിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു.

അന്നമ്മയുടെ മരണം അന്വേഷിക്കുന്ന പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. സൂപ്പില് വിഷം കലര്‍ത്തിയാണ് അന്നമ്മയെ കൊലപ്പെടുത്തിയതെന്ന് തന്റെ മൂത്ത മകന്‍ റോമോ, സഹോദരന്‍ ജോസ്,അയല്‍വാസികളായ ബാവ, അദേഹത്തിന്റെ മാതാവ് എന്നിവരോട് തുറന്നുപറഞ്ഞു.

ജോളി ഭര്‍തൃമാതാവിനോട് പറഞ്ഞ കള്ളങ്ങള്‍ കണ്ടുപ്പിടിക്കുമെന്ന സാഹചര്യം വന്നപ്പോഴാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് ആരോപിക്കുന്നു. അന്നമ്മവധക്കേസില്‍ ജോളി ജോസഫിനെ അഞ്ചുദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.