പി മോഹനന്റെ നിലപാട് ആവര്‍ത്തിച്ച് എംബി രാജേഷ്; മാവോയിസ്റ്റുകളുടെ സഖ്യകക്ഷികള്‍ ഇസ്ലാമിക തീവ്രവാദസംഘടനകള്‍

22 November 2019

മാവോയിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കുന്നത് മുസ്ലിം തീവ്രവാദസംഘടനകളാണെന്ന പി മോഹനന്റെ നിലപാടിനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സമിതിയംഗം എംബി രാജേഷ്. കോഴിക്കോട് നടന്ന പരിപാടിയിലാണ് എംബി രാജേഷിന്റെ പ്രസ്താവന.
മാവോയിസ്റ്റുകള്‍ വഴിതെറ്റിപ്പോയ സഖാക്കളല്ല അരാജകത്വവാദികളാണ്.സാമ്രാജ്യത്വത്തിനെതിരെ പോരാടാന്‍ മാവോയിസ്റ്റുകളുടെ സഖ്യകക്ഷികള്‍ ആയി വര്‍ത്തിക്കുന്നത് ലോകത്തിലെ ഇസ്ലാമിക തീവ്രവാദസംഘടനകളാണ്.മോഹനന്റെ പ്രസ്താവനയെ വലിയ തെറ്റായികാണുന്നതെന്തിനാണ്. എസ്ഡിപിഐയുടെ തൊഴിലാളിസംഘടനയുടെ സെക്രട്ടറി മുന്‍ മാവോയിസ്റ്റ് പ്രവര്‍ത്തകനാണെന്നും എംബി രാജേഷ് വ്യക്തമാക്കി. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക്‌മേല്‍ ചുമത്തിയ കേസ് ഒഴിവാക്കുമെന്ന് പരിപാടിയില്‍ സിപിഐഎം ജില്ലാസെക്രട്ടറി പി മോഹനന്‍ പറഞ്ഞു.