മൈസൂരിൽ എംഎല്‍എയ്ക്ക് വെട്ടേറ്റസംഭവത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്; പരിശീലനം നടത്തിയത് കേരളത്തിൽ തെരുവ് നായകളുടെ കഴുത്തിന് വെട്ടി

single-img
22 November 2019

മൈസൂരിൽവെച്ച് കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സേട്ടിന് വെട്ടേറ്റ സംഭവത്തിന്റെ പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് കര്‍ണാടക പോലീസ്. ആക്രമണത്തിന്‍റെ ആസൂത്രകനായ ആബിദ് പാഷയെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

അതേസമയം എംഎല്‍എയെ വെട്ടിയ അക്രമി ഫര്‍ഹാന്‍ പാഷക്ക് ഇതിനായി പരിശീലനം നല്‍കിയത് കേരളത്തില്‍ വച്ചായിരുന്നുവെന്നും തെരുവ് നായകളുടെ കഴുത്തിന് വെട്ടിയാണ് സംഘം പരീശിലനം നടത്തിയതെന്നും പോലീസ് പറയുന്നു. നവംബർ 17-നാണ് മൈസൂരുവില്‍ ഒരു കല്ല്യാണ ചടങ്ങിനിടെ കോണ്‍ഗ്രസ് എംഎല്‍എയക്ക് വെട്ടേറ്റത്.