‘ധമാക്ക’ ഡിസംബർ 20ന്‌ കേരളമെമ്പാടുമുള്ള തിയെറ്ററുകളിൽ റിലീസ് ചെയ്യും

single-img
19 November 2019

ഒമർലുലു സംവിധാനം ചെയ്യുന്ന കോമഡി എന്റർടൈനർ ‘ധമാക്ക’ ഡിസംബർ 20ന്‌ കേരളമെമ്പാടുമുള്ള തിയെറ്ററുകളിൽ റിലീസ് ചെയ്യും.ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അരുണാണ് ധമാക്കയില്‍ നായകന്‍.

ഹാപ്പി വെഡ്ഡിംഗ്‌, ചങ്ക്സ്‌, ഒരു അഡാർ ലൗ എന്നീ ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘ധമാക്ക’യിൽ നിക്കി ഗൽറാണി, മുകേഷ്‌, ഉർവ്വശി, ഇന്നസെന്റ്, ധർമ്മജൻ, ഹരീഷ്‌ കണാരൻ, സലിം കുമാർ, ഷാലിൻ സോയ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നു.