ശബരിമല ദര്‍ശനത്തിന് യുവതികളെത്തിയാല്‍ തടയുമെന്ന് കര്‍മ്മ സമിതി

single-img
15 November 2019

തിരുവനന്തപുരം: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നടതുറക്കുന്ന സാഹചര്യത്തില്‍ യുവതികളെ തടയുമെന്ന ആഹ്വാനവുമായി ശബരിമല കര്‍മ്മ സമിതി. ദര്‍ശനത്തിന് യുവതികളെത്തിയാല്‍ തടയുമെന്ന ഉറച്ച നിലപാടിലാണ് കര്‍മ്മസമിതി.

യുവതികള്‍ കയറുന്ന സാഹചര്യം ഒഴിവാക്കേണ്ടത് സര്‍ക്കാരാണെന്നും കര്‍മ്മ സമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ് ജെ ആര്‍ കുമാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ വീണ്ടും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.മറിച്ചാണെങ്കില്‍ അതിനനുസരിച്ചുള്ള നിലപാട് കര്‍മ്മസമിതി സ്വീകരിക്കുമെന്നും എസ് ജെ ആര്‍ കുമാര്‍ പറഞ്ഞു.

അതേസമയം ശബരിമലയില്‍ കഴിഞ്ഞതവണ ഏര്‍പ്പെടുത്തിയതുപോലെ കനത്ത സുരക്ഷ ഇത്തവണ ഉണ്ടാകില്ലെന്നാണ് സൂചനകള്‍.യുവതികള്‍ എത്തിയാല്‍ സംരക്ഷണം നല്‍കില്ലെന്ന് നിയമമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡലകാലം തുടങ്ങാനിരിക്കെ സംഘര്‍ഷം ഒഴിവാക്കാനാണ് സര്‍ക്കാര്‍ പരിഗണന നല്‍കുന്നത്.