നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടരക്കിലോ സ്വര്‍ണം പിടികൂടി; സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് കാലില്‍ കെട്ടിവച്ച്

single-img
15 November 2019

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട.രണ്ടരക്കിലോ സ്വര്‍ണം യാത്രക്കാരനില്‍ നിന്ന് പിടികൂടി.എറണാകുളം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു.

സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കാലില്‍ ഒട്ടിച്ച നിലയാലായിരുന്നു കടത്താന്‍ ശ്രമിച്ചത്.ഇയാളില്‍ നിന്ന് ഒന്നരക്കിലോ സ്വര്‍ണം പിടികൂടി. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം ക​സ്റ്റം​സി​ന് വി​വ​രം കൈ​മാ​റു​ക​യി​യി​രു​ന്നു.


ദുബായില്‍ നിന്നും കൊച്ചി വരെ അന്താരാഷ്ട്ര സര്‍വീസ് നടത്തി തിരിച്ചു ചെന്നൈക്ക് പോവുകയായിരുന്ന വിമാനത്തിലെ സീറ്റിനു പിറകിലെ മാഗസീന്‍ പോക്കറ്റില്‍ നിന്നാണ് ബാക്കി ഒരു കിലോ സ്വര്‍ണം പിടികൂടിയത്. സ്വര്‍ണ ബിസ്‌ക്കറ്റുകളായാണ് സൂക്ഷിച്ചിരുന്നത്.