ശബരിമല വിധി അല്‍പസമയത്തിനകം; ജാഗ്രതയോടെ കേരളം

single-img
14 November 2019

ശബരിമല യുവതീ പ്രവേശനത്തില്‍ പുനഃപരിശോധന ഹര്‍ജികളില്‍ ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണ ഘടനാ ബെഞ്ചാണ് വിധി പറയുക. രാവിലെ 10.30 നാണ് വിധി പ്രസ്താവം. 56 പുനഃപരിശോധനഹര്‍ജികളിലാണ് വിധി പറയുന്നത്.

നിര്‍ണായക വിധി പ്രസ്താവിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. വിധിയുടെ മറവില്‍ അക്രമത്തിന് മുതിര്‍ന്നാല്‍ കര്‍ശന നടപടിയാകും ഉണ്ടാകുക. വിദ്വേഷ പ്രചാരണത്തിന് ശ്രമിച്ചാലും കടുത്ത നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.സമൂഹമാധ്യമങ്ങള്‍ വ്യാപകമായി നിരീക്ഷണത്തിലാണ്.