കര്‍ണാടക: സുപ്രീം കോടതി യോഗ്യരാക്കിയ 13 എംഎല്‍എമാര്‍ക്ക് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി ടിക്കറ്റ്

single-img
14 November 2019

സുപ്രീം കോടതി അയോഗ്യത വിധിച്ച 13 എംഎല്‍എമാര്‍ക്ക് ബിജെപിയിൽ ചേർന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ്.അടുത്ത മാസം അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റുകളിലേക്കാണ് ഇവരും മത്സരത്തിനായി ഉണ്ടാകുക. ബാക്കിയുള്ള ശിവാജിനഗര്‍, റാണിബെന്നൂര്‍ എന്നീ രണ്ട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെർപി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കോടതിയിൽ നിന്നും അയോഗ്യത പ്രഖ്യാപിക്കപ്പെട്ട ശിവാജിനഗറില്‍ നിന്നുള്ള ജനപ്രതിനിധിയായ ആര്‍ റോഷന്‍ ബെയ്ഗ് ഇതുവരെ ബിജെപിയിൽ അംഗത്വം എടുത്തിട്ടില്ല. സമാനമായി അയോഗ്യനാക്കപ്പെട്ട റാണിബെന്നൂരില്‍ നിന്നുള്ള ശങ്കറിന്റെ സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചിട്ടില്ല. അയോഗ്യരാക്കപ്പെട്ട 17 എംഎല്‍എമാരില്‍ 16 പേരും മുഖ്യമന്ത്രി യെദ്യൂരപ്പയുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിൽ നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പാര്‍ട്ടി ഹൈക്കമാന്‍ഡ് നിങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം മുന്‍ എംഎല്‍എമാര്‍ക്ക് ഉറപ്പ് നല്‍കി. സംസ്ഥാനത്തെ എല്ലാ ബിജെപി പ്രവര്‍ത്തകരും നേതാക്കളും അവരുടെ താല്‍പ്പര്യങ്ങളും വ്യത്യാസങ്ങളും മാറ്റിവച്ച് ഈ നേതാക്കളുടെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും യെദിയൂരപ്പ അഭ്യര്‍ത്ഥിച്ചു.