‘പസീന’: പന്ന്യന്‍ രവീന്ദ്രനും സികെ ജാനുവും ദമ്പതികളായി അഭിനയിക്കുന്നു

single-img
12 November 2019

രാജന്‍ കുടുവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘പസീന’ എന്ന സിനിമയിൽ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനുവും അഭിനയിക്കുന്നു. ചിത്രത്തിൽ ഇരുവരും ദമ്പതികളായാണ് അഭിനയിക്കുക. സിനിമയുടെ കഥകേട്ട് ഇഷ്ടം തോന്നിയതിനാലാണ് നാട്ടുകാരുടെ സംരംഭത്തില്‍ പങ്കുചേരാന്‍ സമ്മതം നല്‍കിയതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ അറിയിച്ചു.

പസീനയിലൂടെ പറയുന്നത് രാഷ്ട്രീയമല്ലെന്നും എന്നാൽ സമകാലിക പ്രസക്തിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ സിനിമയ്ക്കായി മുടിവെട്ടാന്‍ തയ്യാറല്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. പന്ന്യന്‍ രവീന്ദ്രൻ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.

ഇരുവർക്കും പുറമെ രാജേഷ് ഹെബ്ബാര്‍, ഷോബി തിലകന്‍, കുളപ്പുള്ളി ലീല, ഉണ്ണിരാജന്‍ ചെറുവത്തൂര്‍, മട്ടന്നൂര്‍ ശിവദാസ് എന്നിവരും 10 ട്രാന്‍സ്ജെന്‍ഡര്‍മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിറക്കല്‍ മൂവീസാണ് പസീനയുടെ നിര്‍മ്മാണം.