ജാതി തോട്ടത്തില്‍ ഒളിച്ചിരുന്നത് പുകവലിച്ചത് വീട്ടുകാര്‍ അറിയുമെന്ന ഭയത്തില്‍; കൊരട്ടിയില്‍ കാണാതായ വിദ്യാര്‍ഥികളെ കണ്ടെത്തി

single-img
8 November 2019

കൊരട്ടി: തൃശൂര്‍ കൊരട്ടിയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥികളെ കണ്ടെത്തി. നാട്ടിലെ ജാതിക്കാ തോട്ടത്തില്‍ ഒളിച്ചിരുന്ന ഇവരെ കണ്ടെത്തിയത് നാട്ടുകാരാണ്. കഴിഞ്ഞ ദിവസം ഇവര്‍ നാലുപേരും സ്‌കൂളില്‍ പുകവലിച്ചത് അധ്യാപകര്‍ കണ്ടുപിടിച്ചിരുന്നു. ഇക്കാര്യം വീട്ടില്‍ അറിയിക്കുമെന്ന് പേടിച്ചാണ് ഇവര്‍ ഒളിച്ചിരുന്നത്.

വീട്ടുകാരെ പുകവലിച്ച കാര്യം അറിയിക്കുമെന്ന് ഭയന്നാണ് തോട്ടത്തില്‍ ഒളിച്ചതെന്ന് വിദ്യാര്‍ഥികള്‍ പൊലീസിനോട് പറഞ്ഞു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് നാലുപേരും. കുട്ടികലെ കാണാതായ വിവരം കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ്, വിദ്യാര്‍ഥികളെ ജാതിത്തോട്ടത്തില്‍ നിന്ന് നാട്ടുകാര്‍ കണ്ടെത്തുന്നത്.